09:16pm 30 October 2026
NEWS
ഈദ് വൈബ്'25 : മുശയിരിബ് ഡിവിഷൻ ജേതാക്കൾ
10/06/2025  09:28 AM IST
nila
ഈദ് വൈബ്25 : മുശയിരിബ് ഡിവിഷൻ ജേതാക്കൾ

ദോഹ : ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ICF-RSC ദോഹ റീജിയൻ സംയുക്തമായി സംഘടിപ്പിച്ച 'ഈദ് വൈബ്'25' ഇൽ മുശയിരിബ് ഡിവിഷൻ ജേതാക്കളായി. ഗറാഫ പേളിംഗ് സീസൺ ഇന്റർനാഷണൽ സ്കൂളിൽ നടന്ന പരിപാടിയിൽ വിവിധ ഇനങ്ങളിലായി 150 ഓളം പേർ പങ്കെടുത്തു. മുശയിരിബ്, അൽ സദ്ദ്, മർഖിയ ഡിവിഷൻ ടീമുകൾ തമ്മിലായിരുന്നു മത്സരം. ഫാമിലികൾക്കും പ്രത്യേകം മത്സരങ്ങൾ നടന്നു. പ്രസംഗം, ക്വിസ്,  പഞ്ചഗുസ്തി, ടവർ ബിൽഡിങ്, ബലൂൺ ഹണ്ട്, ഫുട്ബാൾ, വടംവലി തുടങ്ങി 17 ഓളം ഇനങ്ങളിൽ നടന്ന മത്സരങ്ങൾ  വേദിയെ ആവേശത്തിലാക്കി. പ്രമുഖ ഗായകരായ ഷഹീൻ ബാബു താനൂർ, അസ്ഹർ കല്ലൂർ തുടങ്ങിയവർ നയിച്ച ഇശൽ വിരുന്ന് പരിപാടിയുടെ മാറ്റ് കൂട്ടി.  വാശിയേറിയ മത്സരത്തിൽ 169 പോയിന്റ്റുകൾ നേടി മുശയിരിബ് ഡിവിഷൻ ജേതാക്കളായി. 145 പോയിന്റ് നേടി അൽ സദ്ദ് രണ്ടാം സ്ഥാനവും 89 പോയിന്റ് നേടി മർഖിയ ഡിവിഷൻ മൂന്നാം സ്ഥാനവും നേടി.  രാവിലെ 9 മണിക്ക് നടന്ന ഉൽഘാടന സംഗമം ICF ഇന്റർ നാഷണൽ ഉപാധ്യക്ഷൻ പറവണ്ണ അബ്ദുൽ റസാഖ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. അബൂബക്കർ സഖാഫി വെണ്ണക്കോട് സന്ദേശ പ്രഭാഷണം നടത്തി. ദോഹ റീജിയൻ പ്രസിഡന്റ്‌ യഅഖൂബ് സഖാഫി അദ്ധ്യക്ഷം വഹിച്ചു.  മുജീബ് വൈലത്തൂർ സ്വാഗതവും കഫീൽ പുത്തൻപള്ളി നന്ദിയും പറഞ്ഞു. വൈകിട്ട് 9 മണിക്ക് നടന്ന സമാപന സംഗമത്തിൽ പറവണ്ണ ഉസ്താദ് പ്രാർത്ഥന നടത്തി. ഡോക്ടർ ബഷീർ പുത്തൂർപ്പാടം വിജയികളെ പ്രഖ്യാപിച്ചു. അനസ് മുഹമ്മദ്‌ നന്ദി അറിയിച്ചു. ICF നാഷണൽ നേതാക്കളായ അഹ്‌മദ്‌ സഖാഫി പേരാമ്പ്ര, അബ്ദുൽ സലാം ഹാജി പാപ്പിനിശേരി  അസീസ് സഖാഫി പാലോളി, റഹ്മത്തുള്ള സഖാഫി, സിറാജ് ചൊവ്വ, നൗഷാദ് അതിരുമട, അഷ്‌റഫ്‌ സഖാഫി തിരുവളളൂർ,  ഫഖ്‌റുദീൻ പെരിങ്ങോട്ടുകര, ജലീൽ ബുഖാരി തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയിൽ സംബന്ധിച്ചവർക്ക് ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ചായ, സ്നാക്സ്, ഡിന്നർ എന്നിവ സംഘാടകർ ഒരുക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img